കുന്നംകുളം ഉപജില്ലാ ശാസ്ത്രമേളയിൽ കുന്നംകുളം ബഥനി സെന്റ് ജോൺസ് ഇംഗ്ലീഷ് ഹയർ സെക്കന്ററി സ്കൂൾ അഗ്ഗ്രിഗേറ്റ് ഓവറോൾ ചാമ്പ്യൻമാരായി.
പഴഞ്ഞി ഗവണ്മെന്റ് സ്കൂളിൽ വെച്ച് നടന്ന ശാസ്ത്രമേളയിൽ 794 പോയിന്റാണ് ബഥനി സെന്റ്. ജോൺസ് സ്കൂൾ നേടിയത്. തുടർച്ചയായി മൂന്നാം തവണയാണ് ശാസ്ത്രമേളയിൽ സ്കൂൾ അഗ്രിഗെറ്റ് ഓവറോൾ ചാമ്പ്യന്മാരാകുന്നത്. പ്രവർത്തിപരിചയ മത്സരത്തിൽ ഹയർ സെക്കന്ററി വിഭാഗം ഒന്നാം സ്ഥാനവും, എൽ പി, യൂ പി, ഹൈ സ്കൂൾ വിഭാഗങ്ങൾ മൂന്നാം സ്ഥാനവും നേടി. ഗണിത മേളയിൽ ഹൈസ്കൂൾ വിഭാഗം രണ്ടാം സ്ഥാനവും, യൂ പി വിഭാഗം മൂന്നാം സ്ഥാനവും നേടി. ഐ ടി മേളയിൽ യൂ പി വിഭാഗം രണ്ടാം സ്ഥാനവും, ഹൈ സ്കൂൾ വിഭാഗം മൂന്നാം സ്ഥാനവും നേടി. സാമൂഹിക ശാസ്ത്രമേളയിൽ ഹയർ സെക്കന്ററി വിഭാഗം രണ്ടാം സ്ഥാനവും ഹൈ സ്കൂൾ വിഭാഗം മൂന്നാം സ്ഥാനവും നേടി.ശാസ്ത്രമേളയിൽ ഹയർ സെക്കന്ററി വിഭാഗം ഒന്നാം സ്ഥാനം നേടി.



