ആ ഭാഗ്യശാലി ഇവിടെയുണ്ട്, 25കോടിയുടെ ബമ്പറടിച്ചത് ആലപ്പുഴക്കാരൻ, ടിക്കറ്റ് ബാങ്കിൽ ഹാജരാക്കി.
ആലപ്പുഴ: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ തിരുവോണം ബമ്പർ ഒന്നാം സമ്മാനം 25 കോടി അടിച്ചത് ആലപ്പുഴ സ്വദേശിക്ക്. തുറവൂർ സ്വദേശി ശരത് എസ് നായർക്കാണ് ഒന്നാം സമ്മാനം നൽകിയത്. നെട്ടൂരിൽ നിന്നാണ് ഇദ്ദേഹം ടിക്കറ്റെടുത്തത്. നെട്ടൂർ നിപ്പോൺ പെയിൻ്റ്സിലെ ജീവനക്കാരനാണ്. തുറവൂർ തൈക്കാട്ടുശേരി എസ്ബിഐ ശാഖയിൽ ടിക്കറ്റ് ഹാജരാക്കി. നെട്ടൂരിലെ ലോട്ടറി ഏജൻസി എംടി ലതീഷ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. ആറ്റിങ്ങൽ ഭഗവതി ഏജൻസിയുടെ പാലക്കാട്ടെ കേന്ദ്രത്തിൽ നിന്നാണ് ലതീഷ് 800 ടിക്കറ്റ് വാങ്ങിയത്. നികുതിയും കമ്മിഷനും കിഴിച്ച് ഒന്നാം സമ്മാനമായി കിട്ടുന്നത് 15.75 കോടി രൂപയാണ്. 25 കോടിയിൽ 2.5 കോടി ഏജൻസി കമ്മിഷനാണ്. കേന്ദ്രസർക്കാരിന് 6.75 കോടി ആദായനികുതി നൽകണം. ടിക്കറ്റൊന്നിന് 56 രൂപ വച്ച് കേന്ദ്രത്തിനും കേരളത്തിനും ജി.എസ്.ടി. ഇത്തവണ 75 ലക്ഷം ടിക്കറ്റാണ് വിറ്റത്. 40.32 കോടി വീതമാവും ജി.എസ്.ടി. മറ്റ് സമ്മാനങ്ങൾക്കുള്ള നികുതിയായി 15 കോടിയും കിട്ടും.


