പെരിങ്ങോട് പെയിന്റിംഗ് തൊഴിലാളിയെ ചളിക്കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി

പെരിങ്ങോട് ഹൈസ്കൂൾ ഗ്രൗണ്ടിന് സമീപം താമസിക്കുന്ന നീട്ടിയത്ത് പറമ്പിൽ പരേതനായ അയ്യപ്പൻ മകൻ മഹേഷ് (42) പെരിങ്ങോട് ഹൈസ്കൂളിന് സമീപം നിർമ്മാണം നടന്നു കൊണ്ടിരുന്ന ക്വാർട്ടേഴ്സിന്റെ കുഴിയിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ എട്ടരയോടെയാണ് മൃതദേഹം പരിസരവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. ഇന്നലെ രാത്രി മഹേഷിനെ കാണാത്തതിനെ തുടർന്ന് സുഹൃത്തുക്കളും വീട്ടുകാരും വീട്ടുപരിസരം തിരഞ്ഞിരുന്നു. പോലീസ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിരിക്കുകയാണ്

Post a Comment

Previous Post Next Post