ആലങ്കോട് പഞ്ചായത്തിലേക്ക് യു.ഡി.എഫ് മാർച്ച് നടത്തി
ചങ്ങരംകുളം:ആലങ്കോട് പഞ്ചായത്തിലെ ദുര്‍ഭരണത്തിന്നും അഴിമതിക്കുമെതിരേ യു.ഡി.എഫ് ആലങ്കോട് പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. പ്രകടനവുമായി എത്തിയ പ്രവർത്തകരെ പഞ്ചായത്തിന് മുൻവശം പോലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ സമരം അഷ്‌റഫ് കോക്കൂർ ഉദ്ഘാടനം ചെയ്തു. എം കെ.അൻവർ അധ്യക്ഷത വഹിച്ചു.പി പി.യൂസഫലി, ഉമ്മർ തലപ്പിൽ, വി കെ.ആയിഷ,ഷാനവാസ് വട്ടത്തൂർ,സക്കീർ ഒതളൂർ,സി കെ അഷറഫ്,സിദ്ദീഖ് പന്താവൂർ,പിടി ഖാദർ,രഞ്ജിത്ത് അടാട്ട്, കുഞ്ഞു കോക്കൂർ എന്നിവർ പങ്കെടുത്ത് സംസാരിച്ചു


