ഗ്രന്ഥകാരനും പൗരപ്രമുഖനുമായ തൃത്താല മാമ്പുള്ളി ഞാലിൽ ഹംസ ഹാജി (എ.എച്ച് തൃത്താല - 75) നിര്യാതനായി.


 എഴുത്തുകാരൻഎ.എച്ച് തൃത്താല വിടവാങ്ങി.

ഗ്രന്ഥകാരനും പൗരപ്രമുഖനുമായ

തൃത്താല മാമ്പുള്ളി ഞാലിൽ ഹംസ ഹാജി (എ.എച്ച് തൃത്താല - 75) നിര്യാതനായി. 

13 വർഷം പ്രവാസിയായിരുന്ന എ.എച്ച് തൃത്താല ദീർഘകാലം നാടിന്റെ പൊതുമണ്ഡലത്തിൽ നിറഞ്ഞു നിന്നിരുന്ന വ്യക്തിത്വമായിരുന്നു. 

വാർധക്യത്തിലും കംപ്യൂട്ടറിലും, ടാബിലുമായി രചനകൾ നടത്തിയിരുന്ന എ.എച്ച് തൃത്താല ആധുനിക സംവിധാനങ്ങളോട് തനിക്കുള്ള ആത്മബന്ധം അരക്കിട്ടുറപ്പിച്ചിരുന്നു.  

15 വർഷം മുമ്പ് ആദ്യമായി കംപ്യൂട്ടറിൽ എഴുതിയ പുസ്തകം 2010ൽ പുറത്തിറങ്ങിയ 240 പേജുകളുള്ള മാനവൻ്റെ മോക്ഷമാർഗ്ഗം എന്ന കൃതിയാണ്‌. 

മാതൃഭൂമി, മനോരമ, ചന്ദ്രിക, മാധ്യമം തുടങ്ങിയ ആനുകാലികളിൽ എഴുതിയ ലേഖനങ്ങൾക്ക് പുറമെ, കഥയും കവിതയും നോവലുകളും ഫീച്ചറുകളുമായി നിറഞ്ഞുനിന്ന ഈ അക്ഷര സ്നേഹിയുടെ തൂലികയിൽ നിന്ന് പത്തിലധികം കനപ്പെട്ട കൃതികൾ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

ചന്ദ്രികയിലൂടെ പ്രസിദ്ധീകരിച്ച മാധ്യമങ്ങളുടെ ധാർമ്മിക തകർച്ചയെന്ന ലേഖന പരമ്പരക്ക് 2007ലെ എം.ഗോവിന്ദൻ അവാർഡ് ലഭിച്ചിരുന്നു.

കപ്പൂർ ദാറുൽഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂളിൻ്റെ സ്ഥാപക വൈസ് പ്രസിഡൻറായിരുന്നു. കുമരനല്ലൂർ ഇസ്ലാഹിയ ഇംഗ്ലീഷ് മീഡിയം സ്കുളിൻ്റെ ആദ്യകാല പ്രവർത്തകനും തൃത്താല ഐ.ഇ.എസ്. ഇംഗ്ലീഷ് മീഡിയം സ്‌കൂളിൻെറ സ്ഥാപകരിൽ ഒരാളുമാണ്. റബർ ഉല്പാദക സംഘം ജില്ലാ പ്രസിഡന്റ് ആയിരുന്നു. അബുദാബി കെ.എം.സി.സി പ്രവാസി സംഘടനയുടെ സ്ഥാപകരിൽ ഒരാളാണ്. പ്രവാസിലീഗിന്റെജില്ലാഭാരവാഹിയായിരുന്നു.

IPH പ്രസിദ്ധീകരിച്ച ആനയെന്ന ബാലസാഹിത്യ നോവലിന് 2012ൽ കുഞ്ഞുണ്ണി മാഷ് അവാർഡും, 2014ൽ കർമ്മഭൂമിയെന്ന ചെറുകഥാ സമാഹാരത്തിന് ഒടുവിൽ ഉണ്ണികൃഷ്ണൻ അവാർഡും ലഭിച്ചു. എം.ടി, എം.പി.ശങ്കുണ്ണി നായർ, അക്കിത്തം, സുകുമാർ അഴീക്കോട്, സി.രാധാകൃഷ്ണൻ, സച്ചിദാനന്ദൻ, കവി പി.ടി.നരേന്ദ്രമേനോൻ, കെ.പി.രാമനുണ്ണി, ആലങ്കോട് ലീലാകൃഷ്ണൻ, സന്ദീപാനന്ദഗിരി, റഹീം മേച്ചേരി തുടങ്ങിയ എഴുത്തുകാരും ചിന്തകരും ആയ നീണ്ട നിരതന്നെ അദ്ദേഹത്തിന്റെ സൗഹൃദവലയത്തിൽ ഉണ്ട്.

ഭാര്യ: കൂടല്ലൂർ റഷീദ.

മക്കൾ: അബുൽകലാം, ഹാറൂൺ, ഹബീബ, 

ഡോ. ഹുബൈബ്. 

മരുമക്കൾ: സദഖത്തുള്ള പട്ടാമ്പി, ബഷ്രിയ്യ, ജാഷിറ, ഷഫീന.

Post a Comment

Previous Post Next Post