കുന്നംകുളം ഉപജില്ല ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവർത്തിപരിചയ ഐടി മേള ഒക്ടോബർ 7, 8 ദിവസങ്ങളിൽ


കുന്നംകുളം: കുന്നംകുളം ഉപജില്ല ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവർത്തിപരിചയ ഐടി മേള ഒക്ടോബർ 7,8 തിയതികളിൽ പഴഞ്ഞി ഗവൺമെന്റ്


വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, എം.ടി.എസ്,എം.ബി.എൽ.പി.എസ് എന്നീ സ്കൂളുകളിൽ വച്ച് നടക്കുo. ഒക്ടോബർ 7 ചൊവ്വ രാവിലെ 9.30 ന് ബബിത ഫിലോയുടെ ( കാട്ടകാമ്പാൽഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്) അദ്ധ്യക്ഷതയിൽ രേഷ്മ ഇ.എസ്.(കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്ത്പ്രസിഡന്റ്) ഉദ്ഘാടനം ചെയ്യും.


  മുഖ്യാതിഥിയായി പത്മം വേണുഗോപാൽ (മെമ്പർ, തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ) പങ്കെടുക്കും.


ഒക്ടോബർ 8 സമാപന സമ്മേളനത്തിന് കാട്ടകാമ്പാൽ പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ ഇ എസ് ന്റെ അദ്ധ്യക്ഷതയിൽ ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ് ഉദ്ഘാടനം ചെയ്യും. കുട്ടികളിൽ പ്രവർത്തനാധിഷ്ഠിത പഠനോൽ സുകതയും ശാസ്ത്രബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി നടത്തുന്നത് എന്ന് പത്രസമ്മേളനത്തിൽ സംഘാടകർ പറഞ്ഞു. LP, UP, HS, HSS, VHSC,UNAIDED എന്നീ വിഭാഗം സ്കൂളുകളിൽ നിന്ന് 3600 മത്സരാർത്ഥികൾ പങ്കെടുക്കും.


Post a Comment

Previous Post Next Post