വിദ്യാർത്ഥികൾ ഗാന്ധിയൻ മുൻ എം.പി സി ഹരിദാസിനെ വീട്ടിലെത്തി ആദരിച്ചു


 വിദ്യാർത്ഥികൾ ഗാന്ധിയൻ മുൻ എം.പി സി ഹരിദാസിനെ വീട്ടിലെത്തി ആദരിച്ചു.

ചങ്ങരംകുളം:പ്രമുഖ ഗാന്ധിയനും മുൻ എം.പി.യുമായ സി ഹരിദാസിനെ പൊന്നാനിയിലെ വസതിയിൽ സന്ദർശിച്ച് പാവിട്ടപ്പുറം അസ്സബാഹ് ഹയർ സെക്കന്ററി സ്കൂളിലെ റേഞ്ചർ യൂണിറ്റ് അംഗങ്ങൾ ആദരിച്ചു.സ്കൂൾ പ്രിൻസിപ്പൽ പി. വിവില്ലിംഗ്ടൺ സിഹരിദാസിന് പൊന്നാട അണിയിച്ച് ആദരിച്ചു.ഗാന്ധിജിയുമായി ബന്ധപ്പെട്ട ഓർമ്മകളും ജീവിതാനുഭവങ്ങളും പങ്കുവെച്ച മുൻ എം.പി.യുടെ വാക്കുകൾ കുട്ടികൾക്ക് നവ്യാനുഭവമായി.പരിപാടിക്ക് റേഞ്ചർ ലീഡർ സുവിത കെ നേതൃത്വം നൽകി. അധ്യാപകരായ സുമിത ടി.എസ്., അഹമ്മദ് പറയങ്ങാട്ടിൽ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post