തൃശൂര്‍: ആമ്പല്ലൂരില്‍ സ്‌കൂട്ടറില്‍ നിന്ന് ബസിനടിയിലേക്ക് വീണ യുവതി മരിച്ചു. നെല്ലായി പന്തല്ലൂര്‍ സ്വദേശി ജോഷിയുടെ ഭാര്യ സിജി (45) യാണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഏഴരയോടെയായിരുന്നു അപകടം.ഭര്‍ത്താവിനോടൊപ്പം പോകുന്നതിനിടെ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. തൈക്കാട്ടുശ്ശേരിയിലെ ആയൂര്‍വ്വേദ കമ്പനിയിലെ താത്ക്കാലിക ജീവനക്കാരിയായ സിജി ജോലിക്ക് പോകുന്നതിനിടെയാണ് അപകടം. സ്‌കൂട്ടറില്‍ നിന്ന് തെറിച്ച് വീണ സിജിയുടെ തലയില്‍ സ്വകാര്യ ബസിന്റെ പിന്‍ചക്രം കയറി. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. അടിപ്പാത നിര്‍മ്മാണം നടക്കുന്ന തൃശൂര്‍ ഭാഗത്തേക്കുള്ള പാതയുടെ പ്രവേശന ഭാഗത്താണ്അപകടം ഉണ്ടായത്. സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല