കടവല്ലൂർ പഞ്ചായത്തിലെ വയോജനങ്ങൾക്കായി നിർമ്മിച്ച പകൽ വീടിൻ്റെ ഉദ്ഘാടനം നടത്തി. എ.സി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്തിൻ്റെ പ്ലാൻ ഫണ്ടിൽ നിന്നും മുപ്പതു ലക്ഷം രൂപ ചിലവഴിച്ചാണ് നാലാം വാർഡ് വട്ടമാവ് ഉന്നതിയിൽ പകൽ വീട് നിർമ്മിച്ചിരിക്കുന്നത്. വട്ടമാവ് ഉന്നതിയെ അംബേക്കർ പദ്ധതിയിൽ ഉൾപ്പെടുത്തി ഉന്നതിയുടെ വികസനത്തിനായി ഒരു കോടി രൂപ കൂടി അനുവധിക്കുമെന്ന് എംഎൽഎ പറഞ്ഞു. പഞ്ചായത്ത് പ്രസിഡണ്ട് പി.ഐ രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പർ പത്മം വേണുഗോപാൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി.കെ വിശ്വംഭരൻ, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.എ ഫൗസിയ, വാർഡ് മെമ്പർ എം.കെ രാജേഷ്, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സരായ പ്രഭാത് മുല്ലപ്പിള്ളി, ജയകുമാർ പൂളക്കൽ, ബിന്ദു ധർമ്മൻ, ആയുർവേദ ഡോക്ടർ മണികണ്ഠൻ,പഞ്ചായത്ത് സെക്രട്ടറി കെ.ആർ രേഖ, ആശാ വർക്കർ സരസു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


