കാട്ടകാമ്പാൽ പഞ്ചായത്തിലെ പെരുന്തുരുത്തിയിൽ ആരംഭിച്ച കോൺഗ്രസ് പാർട്ടി ഓഫീസിൻ്റെ ഉദ്ഘാടനം മുൻ ജില്ലാ പഞ്ചായത്തംഗം കെ ജയശങ്കർ നിർവഹിച്ചു.
മണ്ഡലം പ്രസിഡണ്ട് എം കെ അലി, പഞ്ചായത്ത് അംഗങ്ങളായ എം എസ് മണികണ്ഠൻ, എം എ അബ്‌ദുൽ റഷീദ്, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിമാരായ എൻ കെ അബ്ദുൽ മജീദ്, സാംസൺ പുലിക്കോട്ടിൽ, കെഎസ്യൂ ജില്ലാ സെക്രട്ടറി റാഷിദ്, മണ്ഡലം ട്രഷറർ കെ എം നദീർ തുടങ്ങിയവർ സംസാരിച്ചു.


