എ എച്ച് തൃത്താലയുടെ വിയോഗത്തിൽ സർവ്വകക്ഷി അനുശോചനം


 എ എച്ച് തൃത്താലയുടെ വിയോഗത്തിൽ സർവ്വകക്ഷി അനുശോചനം.ഗ്രന്ഥകാരനും പൗരപ്രമുഖനുമായിരുന്നഎ.എച്ച് തൃത്താല (എം.എൻ ഹംസ ഹാജി) യുടെ വേർപാടിൽസർവ്വ കക്ഷി യോഗം അനുശോചിച്ചു.തൃത്താല സെന്ററിൽ നടന്ന യോഗത്തിൽഎം.എൻ ഹംസ ഹാജിയെ അനുസ്മരിച്ചുകൊണ്ട്മുൻ എം.എൽ.എ മാരായവി.ടി ബൽറാം, വി.കെ.ചന്ദ്രൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.ഇ.എ.സലാം മാസ്റ്റർ, കെ.പി.ശ്രീനിവാസൻ, പി.വി.മുഹമ്മദ്‌അലി, പത്തിൽ അലി, യു.ഹൈദ്രോസ്,  പി.വേലായുധൻ, കെ.വി. മുസ്തഫ, കെ.വി.ഹിളർ, ടി.പി.മണികണ്ഠൻ, എം.എൻ.നൗഷാദ്, യു.ടി.താഹിർ, എം. മണികണ്ഠൻ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post