കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ്റെ ബസ്സുകൾ നാളെ കാരുണ്യ യാത്ര നടത്തുന്നു.
അടിയന്തിരമായി ബോൺമാരോ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന മരത്തംകോട് ചെമ്മന്തട്ട സ്വദേശികളായ അവനിക, ആയുഷ് എന്നീ കുരുന്നു മക്കളുടെ ചികിത്സ ചിലവിലേക്കുള്ള ഫണ്ട് സമാഹരണത്തിനായി കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ കുന്നംകുളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 22 ബുധനാഴ്ച കാരുണ്യ യാത്ര നടത്തുന്നു.. ഇതിലെ 80 ഓളം ബസ്സുകൾ അന്നേ ദിവസത്തെ മുഴുവൻ കളക്ഷനും ഈ കുട്ടികളുടെ ചികിത്സ ഫണ്ടിലേക്കാണ് നൽകുക..ഈ പരിപാടിയുടെ ഉദ്ഘാടനം സംഘടനയുടെ രക്ഷാധികാരി എം ബാലാജി നിർവഹിക്കുമെന്ന് KBTA ഭാരവാഹികളായ മുജീബ് റഹ്മാൻ,പി ജി വിശ്വനാഥൻ,ജോൺ ജേക്കബ്,എം എൻ രതീഷ്,എം ആർ മധുസൂദനൻ എന്നിവർ അറിയിച്ചു.


