ചാലിശ്ശേരി പോലീസ് സ്റ്റേഷനിൽ സൗജന്യ ദന്ത പരിശോധന ക്യാമ്പ് നടത്തി


ചാലിശ്ശേരി :ചാലിശ്ശേരി റോയൽ ഡെന്റൽ കോളേജിന്റെ ആഭിമുഖ്യത്തിൽ ചാലിശ്ശേരി പോലീസ് സ്റ്റേഷനിൽ ദന്ത പരിശോധന ക്യാമ്പ് നടത്തി.ചാലിശ്ശേരി സ്റ്റേഷൻ ഹൗസ് ഓഫീസർ എം.മഹേന്ദ്ര സിംഹൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.റോയൽ ഡെന്റൽ കോളേജ് ചെയർമാൻ കല്ലായിൽ സെയ്‌തു ഹാജി അധ്യക്ഷത വഹിച്ചു.റോയൽ ഡെന്റൽ കോളേജ് സെക്രട്ടറി പി.എസ്.സാബിർ,സബ്ബ് ഇൻസ്പെക്ടർ എസ്.ശ്രീലാൽ,പൊതുജന ദന്താരോഗ്യ വിഭാഗം മേധാവി ഡോ:അൻസിൽ,ഡോ :അംജദ്,സബ്ബ് ഇൻസ്പെക്ടർമാരായ ടി.അരവിന്ദാക്ഷൻ,എം.ജ്യോതിപ്രകാശ്,മറ്റു പോലീസ് ഉദ്യോഗസ്ഥർ,പഞ്ചായത്ത് കോർഡിനേറ്റർ പ്രദീപ് ചെറുവാശ്ശേരി, പത്തോളം ഹൗസ് സർജൻസി ഡോക്ടർമാർ എന്നിവർ പങ്കെടുത്തു. പോലീസ് ഉദ്യോഗസ്ഥർക്ക് ആവശ്യമായ ചികിത്സകൾ ക്യാമ്പിൽ നൽകുകയും ചെയ്തു.

Post a Comment

Previous Post Next Post