തൃത്താല ബ്ലോക്ക് പഞ്ചായത്ത് കാരേങ്ങാട് നഗർ സമഗ്ര വികസനം ഉദ്ഘാടനം നടത്തി.
തൃത്താല ബ്ലോക്ക് പഞ്ചായത്ത് കാരേങ്ങാട് നഗർ സമഗ്ര വികസനം പ്രസിഡൻ്റ് അഡ്വ.വി.പി റജീന ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ എ.കെ നന്ദകുമാർ അധ്യക്ഷനായിരുന്നു.തൃത്താല ബ്ലോക്ക് പഞ്ചായത്ത് 2024-25, 2025-26 വാർഷിക പദ്ധതിയിലുൾപ്പെടുത്തി 12 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നിർവ്വഹണം നടത്തിയത്.ബ്ലോക്ക് മെമ്പർ കെ.അനീഷ്, കെ. രാമചന്ദ്രൻ, എ.പി ചാത്തപ്പൻ, പി.സുമിത്ത് കുമാർ, നിഷ എന്നിവർ സംസാരിച്ചു.


