പാവിട്ടപ്പുറം അസ്സബാഹ് ഹയർ സെക്കണ്ടറി സ്കൂളിലെ റേഞ്ചർ യൂണിറ്റിന്റെ നേതൃത്വത്തിൽ തവനൂർ സർക്കാർ വയോജന മന്ദിരം സന്ദർശിച്ചു. സന്ദർശനം സ്നേഹത്തിൻ്റെ നിഴലായി


 വയോജന മന്ദിരത്തിൽ സ്നേഹസ്പർശവുമായി റേഞ്ചർ യൂണിറ്റ്

ചങ്ങരംകുളം ∶ പാവിട്ടപ്പുറം അസ്സബാഹ് ഹയർ സെക്കണ്ടറി സ്കൂളിലെ റേഞ്ചർ യൂണിറ്റിന്റെ നേതൃത്വത്തിൽ തവനൂർ സർക്കാർ വയോജന മന്ദിരം സന്ദർശിച്ചു. സന്ദർശനം സ്നേഹത്തിൻ്റെ നിഴലായി.യൂണിറ്റ് അംഗങ്ങളും അധ്യാപകരും അന്തേവാസികളോടൊപ്പം കഥകൾ കേൾക്കാനും , ചിരിയും സംഗീതവും പങ്കിടാനും ചെലവഴിക്കുകയും അവരുടെ മനസ്സ് നിറച്ച് കലാപരിപാടികൾ അവതരിപ്പിച്ചത് ആഹ്ലാദമായി. അന്തേവാസികൾക്ക് ഉപയോഗിക്കാവുന്ന ടോയ്ലറ്റ് ചെയർ യൂണിറ്റ് സംഭാവനയായി നൽകി.കൂടാതെ വിദ്യാർത്ഥികൾ മന്ദിരത്തിലെ ഉദ്യാനം വൃത്തിയാക്കിയും പരിസരം ശുചിത്വമാക്കി മനുഷ്യ സേവനത്തിൻ്റെ മാതൃക സൃഷ്ടിച്ചു.

Post a Comment

Previous Post Next Post