കടവല്ലൂർ കല്ലുംപുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച ചാലിശ്ശേരി സ്വദേശി 58 വയസ്സുള്ള ബാബുവിന്റെ സംസ്ക്കാരം ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് സെൻ്റ് ലൂക്ക്സ് സി.എസ്. ഐ പള്ളി സെമിത്തേരിയിൽ നടക്കും.
പള്ളി കമ്മിറ്റിയംഗമാണ്.
പ്രീതി ഭാര്യയും, സ്റ്റെബിൻ ജെബിൻ എന്നിവർ മക്കളുമാണ്
പെയിന്റിങ് തൊഴിലാളിയാണ് മരിച്ച ബാബു.
ശനിയാഴ്ച രാവിലെ 9:30 ടെയായിരുന്ന അപകടം.കൊല്ലത്ത് നിന്നും കുറ്റിപ്പുറം ഭാഗത്തേക്ക് പോവുകയായിരുന്ന കാറും ചാലിശ്ശേരി ഭാഗത്ത് നിന്നും കല്ലുംപുറം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് നിയന്ത്രണം വിട്ട കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന രണ്ട് ബൈക്കുകളിലും ഒരു ഓട്ടോറിക്ഷയിലും ഇടിച്ചു. അപകടത്തിൽ റോഡരികിലൂടെ നടന്ന് പോവുകയായിരുന്ന കാൽനട യാത്രക്കാരിക്കും പരിക്കേറ്റു.



