അഴീക്കോട് ബോട്ടുകൾ പിടികൂടി.
അഴീക്കോട് കടലിൽ നിരോതിധ വല ഉപയോഗിച്ച് മീൻപിടിത്തം നടത്തിയ ബോട്ടുകൾ പിടികൂടി മത്സ്യത്തൊഴിലാളികൾ. മംഗലാപുരം ഭാഗത്ത് നിന്നുമുള്ള രണ്ട് ബോട്ടുകളാണ് അഴീക്കോട്ടെ മത്സ്യത്തൊഴിലാളികൾ കസ്റ്റഡിയിൽ എടുത്തത്. ഇന്ന് പുലർച്ചെ ആറ് മണിയോടെയാണ് സംഭവം, കരയിൽ നിന്നും 8 കിലോമീറ്ററോളം പടിഞ്ഞാറ് ഭാഗത്താണ് രണ്ട് മംഗലാപുരം ബോട്ടുകൾ നിരോതിധ പെലാജിക് വല ഉപയോഗിച്ച് മീൻ പിടിക്കുന്നത് മറ്റ് തൊഴിലാളികളുടെ ശ്രദ്ധയിൽ പെട്ടത്. ഉടൻ തന്നെ പരിസരത്തുണ്ടായിരുന്ന നാൽപ്പതോളം നാടൻ വള്ളങ്ങൾ ചേർന്ന് ഇവരെ തടയുകയും പോലീസിൽ അറിയിക്കുകയുമായിരുന്നു. രണ്ട് ബോട്ടുകളും വളഞ്ഞ നാടൻ തൊഴിലാളികൾ ഈ ബോട്ടുകളെ കരയിലേക്ക് കൊണ്ടുവന്നുകൊണ്ടിരിക്കുകയാണ്. അൽപ്പ സമയത്തിനകം ബോട്ടുകൾ അഴീക്കോട് കോസ്‌റ്റൽ പോലീസ് സ്റ്റേഷനിൽ എത്തിക്കും.
.



