തെരുവുനായ ശല്യത്തിനെരേയുള്ള പ്രമേയം ഏകപാത്ര നാടകത്തിലൂടെ അവതരിപ്പിക്കുന്നതിനിടയിൽ കലാകാനരെ തെരുവുനായ വേദിയിലെത്തി കടിച്ചു പരിക്കേൽപ്പിച്ചു .കണ്ടക്കൈയിലെ പി രാധാകൃഷ്ണനെ (56) ആണ് അഭിനയത്തിനിടയിൽ നായയുടെ കടിയേറ്റത്. ഇയാളെ കണ്ണൂർ ഗവമെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൈക്കിലൂടെ നായയുടെ കുര ഉച്ചത്തിൽ കേട്ടതോടെയാണ് സമീപത്തായി അടുത്തിടെ പ്രസവിച്ച തെരുവുനായ വേദിയിലേക്ക് ഓടിക്കയറി രാധാകൃഷ്ണനെ ആക്രമിച്ചത്. മയ്യിൽ കണ്ടക്കൈപ്പറമ്പ് കൃഷ്ണപിള്ള വായനശാല ഞായറാഴ്ച രാത്രി എട്ടിന് സംഘടിപ്പിച്ച പേക്കാലം എന്നഏകപാത്രനാടകാവതരണത്തിനിടെയാണ് സംഭവം.


