കുന്നംകുളം: കുന്നംകുളം സെന്റർ മാർത്തോമ്മാ കൺവൻഷൻ ഒക്ടോബർ 9 മുതൽ 12 വരെ അക്കിക്കാവ് ദീനബന്ധു മിഷനിൽ നടക്കും. ഒക്ടോബർ 9 വ്യാഴം വൈകീട്ട് 6.30 ന് മലങ്കര മാർത്തോമ്മാ സുറിയാനി സഭ കുന്നംകുളം മലബാർ ഭദ്രാസനാദ്ധ്യക്ഷൻ അഭിവന്ദ്യ ഡോ.മാത്യൂസ് മാർക്കൊറിയോസ് എപ്പിസ്കോപ്പയുടെ അദ്ധ്യക്ഷതയിൽ മലബാർ സ്വതന്ത്ര സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ മോസ്റ്റ് റവ. സിറിൽ മാർ ബസേലിയോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യും. റവ. സജു ചാക്കോ മതിലുങ്കൽ (തൃശ്ശൂർ എബനേസർ മാർത്തോമ്മാ ചർച്ച് ) സന്ദേശം നൽകും എന്ന് കൺവൻഷൻ ഭാരവാഹികളായ പ്രസിഡന്റ് റവ. ലിനു ജോർജ്ജ്, ജനറൽ കൺവീനർ ജോയിഎം.കെ, ട്രഷറർ റോബർട്ട് പി.സി. എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.


