റവന്യൂ ജില്ലാ സ്കൂൾ കായികമേളയ്ക്ക് വ്യാഴാഴ്ച തുടക്കമാകും.ഒക്ടോബർ വ്യാഴം , വെള്ളി , ശനി തിയ്യതികളിലായി ഗവ. മോഡൽ ബോയ്‌സ് ഹയർ സെക്കണ്ടറി സ്കൂളിന്റെ അധീനതയിലുള്ള സീനിയർ ഗ്രൗണ്ടിലെ സിന്തറ്റിക് ട്രാക്കിലാണ് കൗമാര കായിക പ്രതിഭകൾ മാറ്റുരയ്ക്കുന്നത്. സബ്ബ് ജൂനിയർ, ജൂനിയർ, സിനീയർ ആൺ പെൺ വിഭാഗങ്ങളിലായി 98 ഇനങ്ങളിലാണ് മത്സരങ്ങൾ..ജില്ലയിലെ അഞ്ച് വിദ്യാഭ്യാസ ജില്ലകളിൽ നിന്നുള്ള 3866 കുട്ടി കായിക താരങ്ങൾവിവിധ മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്.രാവിലെ ഏ.സി. മൊയ്തീൻ എം.എൽ.എ. കായിക മേളയുടെ ഉദ്ഘാടനം നിർവ്വഹിക്കും.


