ചങ്ങരംകുളം: ആലംകോട് ഗ്രാമപഞ്ചായത്തിൽ മാസങ്ങൾ കഴിഞ്ഞിട്ടും സെക്രട്ടറിയും, മറ്റുജീവനക്കാരുമില്ലാതെ സാധാരണക്കാരായ ജനങ്ങൾ ബുദ്ധിമുട്ടുനുഭവിക്കുന്ന സാഹചര്യത്തിൽ സെക്രട്ടറി ഉൾപ്പടെ കുറവ് വന്ന മുഴുവൻ ജീവനക്കാരെയും അടിയന്തിരമായി നിയമിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ആലംകോട് ഗ്രാമപഞ്ചായത്തിലെ യുഡിഎഫ് മെംബർമാർ സെക്രട്ടറിയുടെ ക്യാബിനിൽ റീത്ത് വെച്ച് പ്രതിഷേധിച്ചു. സംസ്ഥാന ഭരണം കയ്യിലുണ്ടായിട്ടും കഴിഞ്ഞ രണ്ടുമാസമായി ഒഴിവു വന്ന പഞ്ചായത്ത് സെക്രട്ടറിയുടെ കസേരയിൽ പുതിയ ഒരാൾ ചാർജെടുക്കാൻ തയ്യാറാവാത്തത് സി പി എം നേതൃത്തം നൽകുന്ന ആലംകോട് പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിക്കും,സ്വജനപക്ഷപാതത്തിനും മറുപടി പറയേണ്ടി വരുമെന്ന ഭീതിമൂലമാണെന്നും, 2025-26 വാർഷിക പദ്ധതിയുടെ ഭാഗമായി അംഗീകാരം ലഭിച്ച വെക്തിഗത അനൂകൂല്യങ്ങൾ ഉൾപ്പടെയുള്ളവ വിതരണം ചെയ്യാനും നടപ്പിലാക്കാനും പഞ്ചായത്ത് ഭരണസമിതിയുടെ പിടിപ്പുകേട് മൂലം സാധിക്കുന്നില്ല എന്നും പ്രതിഷേധക്കാർ പറഞ്ഞു.തെരുവ് നായ ശല്യം, പൊട്ടിപൊളിഞ്ഞു തകർന്നു തരിപ്പണമായ റോഡുകൾ, പാവപ്പെട്ടവന് അന്തിയുറങ്ങാൻ ഒരു വീടുവെക്കാൻ പെർമിറ്റിന് അപേക്ഷനല്കിയാലോ.. രണ്ടു ദിവസംകൊണ്ടു ലഭിക്കേണ്ട റസിഡൻഷ്യൽ സർട്ടിഫിക്കറ്റിന് അപേക്ഷനൽകിയാലോ മാസങ്ങളോളം പഞ്ചായത്തിൽ കയറിയിറങ്ങേണ്ട അവസ്ഥയാണെന്നും, ഭരണസമിതി യോഗത്തിൽ നിരന്തരം ഈ കാര്യങ്ങൾക്കു പരിഹാരം കാണണം എന്നാവശ്യപെട്ടിട്ടും ഗൗനിക്കാത്ത ഇടത് ഭരണസമിതിക്കെതിരെ പൊതുജനങ്ങളെ ആണി നിരത്തി വരും ദിവസങ്ങളിൽ അതിശക്തമായ സമരങ്ങൾക്ക് പഞ്ചായത്ത് സാക്ഷിയാകേണ്ടി വരുമെന്നും സമരക്കാർ പറഞ്ഞു. സമരത്തിന് *സി കെ അഷ്‌റഫ്,അബ്ദുസലാം എന്ന കുഞ്ഞു,സുജിത്ത് സുനിൽ,ആസിയ ഇബ്രാഹിം,ശശി പുക്കെപുറത്ത്,മൈമൂന ഫാറൂക്ക്,തസ്‌നീം അബ്ദുൽ ബഷീർ തുടങ്ങിയവർ നേതൃത്വം നൽകി.*