എടപ്പാൾ: എടപ്പാൾ ഉപജില്ല പ്രവർത്തി പരിചയമേളയിൽ തൽസമയ നിർമ്മാണ മത്സരത്തിൽ വട്ടംകുളം സിപിഎൻ യുപി സ്കൂൾ 'യുപി വിഭാഗത്തിൽ 83 പോയിൻറ് നേടി ഒന്നാം സ്ഥാനവും എൽ പി വിഭാഗത്തിൽ 81 പോയിൻറ്നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കി ഇരട്ട കിരീടംനേടി.
സ്കൂളിൽ നടന്ന ആഹ്ലാദചടങ്ങ് പ്രധാന അധ്യാപിക എസ് സുജാ ബേബി ഉദ്ഘാടനം ചെയ്തു പിടിഎ പ്രസിഡണ്ട് വി പി അനീഷ് അധ്യക്ഷത വഹിച്ചു.കെ വി ഷാനിബ,പി സിൽജി ജോസ്,എം പി രമ്യ,വി ജസ്ന രമേശ്,വി സുജ എന്നിവർ പ്രസംഗിച്ചു. ആഹ്ലാദ പ്രകടനത്തിന് കെ എൻ ശ്രീദൻ,ഹരിശങ്കർ ഐ. ആർ,ജാംസൺ ടി എം, വിൻസി പി വി, ഇ മണികണ്ഠൻ എന്നിവർ നേതൃത്വം നൽകി.


