ചാലിശ്ശേരി:മെഡിസെപ്പ് തുക വർധിപ്പിക്കുമ്പോൾ എല്ലാവർക്കും ആനുകൂല്യം ലഭ്യമാക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ചാലിശ്ശേരി മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു.
കെ.പി.സി.സി.നിർവാഹക സമിതി അംഗം സി. വി. ബാലചന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ഋഷഭദേവൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു.
എ.എം. ഹംസ ,കെ.എസ്.എസ്.പി.എ. നിയോജകമണ്ഡലം പ്രസിഡന്റ് പി.ഇബ്രാഹിം കുട്ടി,വി.കെ.ഉണ്ണികൃഷ്ണൻ,യു.വിജയകൃഷ്ണൻ,കെ.വി.മോഹൻകുമാർ,ടി.കെ.മൊയ്തീൻകുട്ടി,ടി.ഫാത്തിമ,രാജൻ പൊന്നുള്ളി,പി.ദേവദാസൻ എന്നിവർ സംസാരിച്ചു.


