കുന്നംകുളം വടക്കാഞ്ചേരി റോഡിൽ സ്വകാര്യ ബസ് സമരം തുടരുകയാണ്. ബസ്സുകൾ സർവീസ് നടത്തുന്നില്ല. അകാരണമായി ബസ് തൊഴിലാളിക്ക് എതിരെ പോലീസ് കേസെടുത്തു എന്ന് ആരോപിച്ചാണ് സമരം.ഇന്ന് രാവിലെ 10 ന് സ്വകാര്യ ബസ് ജീവനക്കാരുമായി പോലീസ് ചർച്ച നടത്തും. തൊഴിലാളികൾ നടത്തുന്ന മിന്നൽ സമരത്തോട് ബസ് ഉടമസ്ഥസംഘം എതിരാണ്. തൊഴിലാളികൾ സമരം തുടരുകയാണെങ്കിൽ ഈ റൂട്ടിൽ സർവീസ് നടത്തുന്നതിനുള്ള ബദൽ മാർഗ്ഗങ്ങൾ സ്വീകരിക്കുമെന്ന് ബസ് ഉടമകൾ അറിയിച്ചു.
കുന്നംകുളം വടക്കാഞ്ചേരി റൂട്ടിൽ ഇന്നും സ്വകാര്യ ബസ് സമരം
byWELL NEWS
•
0


