തൈറോയ്ഡ് രോഗനിർണയ ക്യാമ്പ് വെള്ളിയാഴ്ച
ചങ്ങരംകുളം : സമൂഹത്തിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന രോഗങ്ങളിൽ ഒന്നായ തൈറോയ്ഡ് രോഗം നിർണയിക്കാൻ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു
31ന് നാളെ ( വെള്ളിയാഴ്ച ) രാവിലെ 9 മണിക്ക് ചങ്ങരംകുളം അതിഥിയിൽ വെച്ചാണ് സൗജന്യ തൈറോയ്ഡ് നിർണയ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്. രാമനാട്ടുകര ജന ലാബിന്റെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ
പി പി ഖാലിദ്, ഡോ ശില്പ അരിക്കത്ത്,എം കെ ജയരാജ് എന്നിവർ അറിയിച്ചു.


