നിരവധി മോഷണ-ലഹരി കേസുകളിൽ ഉൾപ്പെട്ട പ്രതിയെ തിരൂർ പോലീസ് പിടികൂടി
തിരൂർ:നിരവധി മോഷണ, ലഹരി കടത്ത്, അടിപിടി കേസുകൾ ഉൾപ്പെടെ നിരവധി കുറ്റകൃത്യങ്ങളിൽ പ്രതിയായ പൊന്നാനി മാറഞ്ചേരി സ്വദേശി മുഖത്തേയിൽ വീട്ടിൽ റഫീഖ് എന്നറിയപ്പെടുന്ന ഷെഫീഖ് (39)നെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങരംകുളം, പൊന്നാനി, വളാഞ്ചേരി, തിരൂർ, തേത്തിപ്പലം എന്നീ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകൾ ഉള്ളതായി അന്വേഷണ സംഘം കണ്ടെത്തി.തിരൂർ ഡിവൈഎസ്പി എ.ജെ. ജോൺസൺ, തിരൂർ എസ്.എച്ച്.ഒ മുഹമ്മദ് റഫീഖ് എന്നിവരുടെ നിർദ്ദേശപ്രകാരമാണ് തിരൂർ പോലീസ് ഉദ്യോഗസ്ഥരായഅനീഷ് വി.പി., ഷിനോയ്, പ്രദീപ് എന്നിവർ ചേർന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർ നിർമ്മൽ, ജനമൈത്രി പോലീസ് കോ-ഓർഡിനേറ്റർ സബ് ഇൻസ്പെക്ടർ നസീർ തിരൂർക്കാട് എന്നിവരും ഉണ്ടായിരുന്നു.പ്രതിയെ തിരൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു


