കുന്നംകുളം ഇട്ടിമണി ആശുപത്രിയിലെ ചികിത്സക്കിടെ മരണം; അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.

കുന്നംകുളം: ഇട്ടിമാണി ആശുപത്രിയിലെ ഹെർണിയ ചികിത്സയ്ക്കിടെ വെള്ളറക്കാട് സ്വദേശിയായ യുവാവ് മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.വെള്ളറക്കാട് ചിറമനേങ്ങാട് സ്വദേശി പൊള്ളൻ തറക്കൽ വീട്ടിൽ 41 വയസ്സുള്ള ഇല്യാസാണ് മരിച്ചത്. ഡോക്ടറുടെ ചികിത്സ പിഴവിനെ തുടർന്നാണ് മരിച്ചതെന്ന് എഫ്ഐആറിൽ പറയുന്നു. അഡിഷണൽ ഡിസ്റ്റിക് മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ വേണമെന്ന് ബന്ധുക്കൾ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം സംസ്കാരം നടക്കും. ഇന്നലെ നാലരയോടെയാണ് ഹെർണിയ അസുഖത്തെ തുടർന്ന് ഇല്യാസ് കുന്നംകുളം ഇട്ടിമാണി ആശുപത്രിയിൽ ഡോക്ടറെ കാണാൻ എത്തിയത്. തുടർന്ന് ഡോക്ടർ ഓപ്പറേഷൻ നിർദ്ദേശിക്കുകയായിരുന്നു.വൈകിട്ടോടെ ഓപ്പറേഷൻ ആരംഭിച്ചു. എട്ടരയോടെ ഓപ്പറേഷനിടെ യുവാവ് മരിച്ചതായി ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചു. ഓപ്പറേഷനിടെ ശ്വാസം എടുക്കാൻ ഉണ്ടായ ബുദ്ധിമുട്ടാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. എന്നാൽ അനസ്തേഷ്യ നൽകിയതിനുള്ള അപാകതയാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. കൈയബദ്ധം പറ്റിയതായി ഡോക്ടർമാർ ബന്ധുക്കളോട് പറഞ്ഞെന്ന് ബന്ധുക്കൾ പറയുന്നു. സംഭവത്തെ തുടർന്ന് ബന്ധുക്കൾ ആശുപത്രി അധികൃതരുമായി തർക്കമുണ്ടായി. തുടർന്ന് സഹോദരൻ കുന്നംകുളം പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കുന്നംകുളം പോലീസ് മൊഴി രേഖപ്പെടുത്തിയതിന് ശേഷം ചികിത്സ പിഴവ് മൂലമാണ് മരണം എന്ന് കാണിച്ച ആശുപത്രിക്കെതിരെ കേസെടുത്തു.

Post a Comment

Previous Post Next Post