സ്കൂൾ ലൈബ്രറികളിൽ പത്രങ്ങൾ ലഭ്യമാക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി


 സ്കൂൾ ലൈബ്രറികളിൽ പത്രങ്ങൾ ലഭ്യമാക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി. വായനയ്ക്ക് ഗ്രേസ് മാർക്ക് നൽകാൻ തീരുമാനിച്ചതിനു പിന്നാലെ സ്‌കൂളുകളിൽ പത്രങ്ങൾ ലഭ്യമാക്കാൻ നിർദേശിച്ച് മന്ത്രി വി.ശിവൻകുട്ടി. കുട്ടികൾക്കു വായിക്കാനായി എല്ലാ സ്കൂ‌ൾ ലൈബ്രറികളിലും പത്രങ്ങൾ ഉറപ്പാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.വിദ്യാഭ്യാസ പദ്ധതികളുടെയും പരിപാടി കളുടെയും അവലോകനവും ആസൂത്രണവും നടത്താൻ വിളിച്ചുചേർത്ത ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പത്രവായന ഉൾപ്പെടെ പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂ‌ളുകളിൽ വായന മത്സരം സംഘടിപ്പിക്കാനും നേരത്തേ തീരുമാനിച്ചിരുന്നു.

Post a Comment

Previous Post Next Post