ആലങ്കോട് സ്കൂളിൽ വർണ്ണകൂടാരം ഉദ്‌ഘാടനം ചെയ്തു.
ചങ്ങരംകുളം: സമഗ്ര ശിക്ഷ കേരളം സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി ആലങ്കോട് ജി എൽ പി സ്കൂളിൽ നടപ്പാക്കിയ വർണ്ണകൂടാരം ആലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷഹീർ കെ.വി ഉദ്ഘാടനം നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.കെ. പ്രകാശൻ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക സിന്ധു കെ.റ്റി സ്വാഗതം പറഞ്ഞു. വർണ്ണകൂടാരത്തോടനുബന്ധിച്ചുള്ള ചിൽഡ്രൻസ് പാർക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ രമ ടീച്ചർ ഉദ്ഘാടനം ചെയ്തു ആരിഫ നാസർ, രാംദാസ് മാസ്റ്റർ, ബി ആർ സി പ്രതിനിധി അജിത് എന്നിവർ ആശംസകൾ അർപ്പിച്ചു. പദ്ധതി വിശദീകരണം എടപ്പാൾ ബി ആർ സി ട്രെയിനർ ഷമീൻ അവതരിപ്പിച്ചു. ചടങ്ങിനോടനുബന്ധിച്ച് പ്രീ-പ്രൈമറി, പ്രൈമറി വിദ്യാർത്ഥികളുടെ കലാപരിപാടികളും അരങ്ങേറി.



