ചാലിശ്ശേരി മഹാദേവ ക്ഷേത്രത്തിൽ നവരാത്രി പൂജകൾ നടന്നു:


 ചാലിശ്ശേരി മഹാദേവ ക്ഷേത്രത്തിൽ നവരാത്രി പൂജകൾ നടന്നു:

ചാലിശ്ശേരികവുക്കോട്ശ്രീമഹാദേവക്ഷേത്രത്തിൽ ദുർഗ്ഗാഷ്ടമി പൂജയും,വിജയദശമി പൂജയും നടന്നു.വിജയദശമി ദിനത്തിൽ വ്യാഴാഴ്ചരാവിലെഗണപതിഹോമം,വിശേഷാൽ പൂജകൾ എന്നിവയും, പുസ്തകങ്ങൾ പൂജയ്ക്ക് വെച്ചിരുന്ന പീഠത്തിന് മുന്നിൽ ഗുരു,വേദവ്യാസൻ,സരസ്വതി,ദക്ഷിണാമൂർത്തി,ഗണപതി എന്നിവർക്ക് പത്മമിട്ട് പൂജ നടന്നു.തുടർന്ന് എഴുത്തിനിരുത്തൽ ചടങ്ങും ഉണ്ടായി.പൂജാദി കർമ്മങ്ങൾക്ക് ബ്രഹ്മശ്രീ പാലക്കാട്ടിരി മന ശങ്കരൻ നമ്പൂതിരി, ജയൻ നമ്പൂതിരി,വാസുദേവൻ നമ്പൂതിരി എന്നിവർ നേതൃത്വം നൽകി.പ്രദീപ് ചെറുവാശ്ശേരി കുട്ടികൾക്ക് ആദ്യാക്ഷരം കുറിച്ചു.പുസ്തകം പൂജയ്ക്കായി വെച്ചിരുന്നവർക്ക് പുസ്തകം പൂജയ്ക്കായി വെച്ചിരുന്നവർക്ക് കൂട്ടുപ്രസാദവും നൽകി.

Post a Comment

Previous Post Next Post