കോട്ടയം മെഡിക്കൽ കോളജ് അപകടത്തിൽ ബിന്ദുവിൻ്റെ മകന് തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിയമനം നൽകി ഉത്തരവായി.

പറഞ്ഞ് വാക്ക് പാലിച്ച് എൽഡിഎഫ് സർക്കാർ. കോട്ടയം മെഡിക്കൽ കോളജ് അപകടത്തിൽ ബിന്ദുവിൻ്റെ മകന് തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിയമനം നൽകി ഉത്തരവായി. ബിന്ദുവിൻ്റെ മകൻ നവനീതിനെയാണ് ദേവസ്വം ബോർഡിലെ മരാമത്ത് വിഭാഗത്തിൽ തേർഡ് ഗ്രേഡ് ഓവസർസീയർ തസ്കികയിലേക്ക് നിയമിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയത്.


വൈക്കം അസി.എഞ്ചിനീയർ ഓഫീസിലാവും ജോലിയിൽ പ്രവേശിക്കുക.നവ്നീത് എഞ്ചിനീയറിങ് ബിരുദധാരിയാണ്.സർക്കാർ കുടുംബത്തിന് നൽകിയ എല്ലാ വാഗ്ദാനങ്ങളും പാലിച്ചെന്ന് മന്ത്രി വി എൻ വാസവൻ പ്രതികരിച്ചു.അപകടത്തിന് പിന്നാലെ സർക്കാർ ബിന്ദുവിന്റെ കുടുംബത്തിന് 10.50 ലക്ഷം രൂപ നൽകിയിരുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള എൻഎസ്എസ് യൂണിറ്റുകൾ വീട് നിർമ്മാണവും പൂർത്തിയാക്കി നൽകി. മകളുടെ ചികിത്സയും സൗജന്യമായി കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയിരുന്നു. അതിനൊപ്പം ജോലികൂടി നൽകി കുടുംബത്തിൻ്റെ സുരക്ഷിതത്വം ഉറപ്പാക്കുകയാണ് സർക്കാർ എന്നും മന്ത്രി വി എൻ വാസവൻ അറിയിച്ചു.

Post a Comment

Previous Post Next Post