കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ കളർ പ്രിൻറ് നൽകി തട്ടിപ്പ്; കുന്നംകുളം സ്വദേശി അറസ്റ്റിൽ


കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ കളർ പ്രിൻറ് നൽകി തട്ടിപ്പ് നടത്തിയ പ്രതിയെ വടക്കാഞ്ചേരി പോലീസ് പിടികൂടി. കുന്നംകുളം ഇയ്യാൽ സ്വദേശി സജീഷ് പാഠം പിടിയിലായത്.വടക്കാഞ്ചേരി മാരിയമ്മൻകോവിലിന് സമീപമുള്ള ലോട്ടറി കടയിലാണ് സജീഷ് തട്ടിപ്പ് നടത്തിയത്.ആരോൺ സോപ്പ് കട നടത്തുന്ന ലിജിയാണ് തട്ടിപ്പിന് ഇരയായത്. വ്യാജമായി നിർമ്മിച്ച ലോട്ടറി ക്യു ആർ കോഡ് ഉപയോഗിച്ച് സ്കാൻ ചെയ്താണ് പ്രതി തട്ടിപ്പ് നടത്തിയത്.ലിജിയിൽ നിന്നും 5,000 രൂപ വാങ്ങി രക്ഷപ്പെട്ട പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത് തൃശൂർ കാട്ടൂരിൽ കഴിഞ്ഞദിവസം സമാനരീതിയിൽ നടന്ന തട്ടിപ്പിന് പിന്നിലും സജീഷ് ആണോ എന്ന് പോലീസ് പരിശോധിച്ച് വരികയാണ്.

Post a Comment

Previous Post Next Post