ചങ്ങരംകുളം: കാണി കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 2025 നവംബർ 7, 8, 9 തീയതികളിൽ ചങ്ങരംകുളം മാർസ് സിനിമാസിൽ സംഘടിപ്പിക്കുന്ന കാണി മാർസ് ചലച്ചിത്രോൽസവത്തിൻ്റെ സ്വാഗതസംഘം രൂപീകരിച്ചു.
പി. നന്ദകുമാർ എം.എൽ.എ രക്ഷാധികാരിയായി ആലങ്കോട് ലീലാകൃഷ്ണൻ ചെയർമാനായും, അടാട്ട് വാസുദേവൻ ജനറൽ കൺവീനറായും, ജബ്ബാർ ആലങ്കോട് കൺവീനറായും, വി. മോഹനകൃഷ്ണൻ ഫെസ്റ്റിവൽ ഡയറക്ടറായി തെരഞ്ഞെടുത്തു.
ഡെലിഗേറ്റ് പാസ് വില്പനയുടെ ഉദ്ഘാടനം കവിയും ഗാനരചയിതാവുമായ ബി.കെ. ഹരിനാരായണൻ ഡോ. രാജൻ ചുങ്കത്തിന് കൈമാറി ഉദ്ഘാടനം ചെയ്തുജബ്ബാർ ആലങ്കോട് അധ്യക്ഷനായി. ദിനേശൻ വന്നേരി, പി.ബി. ഷീല എന്നിവർ പ്രസംഗിച്ചു.


