*അന്തരിച്ച കുന്നംകുളം മുൻ എംഎൽഎ ബാബു എംപാലിശ്ശേരിയുടെ കണ്ണുകൾ ദാനം ചെയ്തു.


 അന്തരിച്ച കുന്നംകുളം മുൻ എംഎൽഎ ബാബു എംപാലിശ്ശേരിയുടെ കണ്ണുകൾ ദാനം ചെയ്തു.തൃശ്ശൂർ മെഡിക്കൽ കോളേജിൽ നിന്നും ഡോക്ടർമാരുടെ സംഘം യൂണിറ്റി ആശുപത്രിയിൽ എത്തിയാണ് കണ്ണുകൾ എടുത്തത്. ഉച്ചയ്ക്ക് ഒരു മണിക്കാണ് അദ്ദേഹത്തിൻറെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. മരണശേഷം കണ്ണുകൾ ദാനം ചെയ്യണമെന്ന് അദ്ദേഹം നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. സമ്മതം എല്ലാവരേയും അറിയിക്കുകയും ചെയ്തിരുന്നു. നേത്രദാനത്തിന്റെ മഹാ സന്ദേശം ഉയർത്തിയാണ് ഇത്തരമൊരു തീരുമാനം ഉണ്ടായത്. മെഡിക്കൽ സംഘം ഏകദേശം ഒരു മണിക്കൂറോളം എടുത്താണ് നേത്രദാനം പൂർത്തിയാക്കിയത്. - തുടർന്ന് മൃതദേഹം പൊതുദർശനത്തിനായി കുന്നംകുളത്തെ സിപിഎം ആസ്ഥാനത്ത് എത്തിച്ചു.



Post a Comment

Previous Post Next Post