കുന്നംകുളത്ത്മലങ്കര യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കാ ബാവായ്ക്ക്സ്വീകരണം നൽകി.ബുധനാഴ്ച വൈകീട്ട് തൃശൂർ റോഡിൽ നിന്ന് ശ്രേഷ്ഠ ബസ്സേലിയോസ് ജോസഫ് കാതോലിക്ക ബാവയെ നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ ആർത്താറ്റ് സിംഹാസന പള്ളിയിലേക്ക് ആനയിച്ചു.ദൈവാലയത്തിലേക്ക് പ്രവേശിച്ച ശ്രേഷ്ഠ ബാവക്ക് കത്തിച്ച മെഴുകുതിരി നൽകി വിശുദ്ധ മദ്ബഹായിലും പരിശുദ്ധനായ മോർ ഒസ്താത്തിയോസ് ബാവയുടെ കബറിങ്കൽ ധൂപ പ്രാർത്ഥനയും നടത്തി. തുടർന്ന് ബാവയുടെ മുഖ്യകാർമ്മികത്യത്തിൽസന്ധ്യ നമസ്ക്കാരവും, കബറിങ്കൽ ധൂപ പ്രാർത്ഥന , പ്രദക്ഷിണവും ഉണ്ടായിതുടർന്നു നടന്ന സ്വീകരണ പൊതു സമ്മേളനം ആലത്തൂർ എം.പി .കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.യോഗത്തിൽകുര്യാക്കോസ് മോർ ദിയസ്കോറസ് മെത്രാപ്പോലീത്ത അധ്യഷനായി. തൊഴിയൂർ സഭയുടെ പരമാധ്യഷൻ സിറിൾ മോർ ബസ്സേലിയോസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തി. യാക്കോബായ സഭയുടെ തൃശൂർ ഭദ്രാസനാധിപൻ കുരിയാക്കോസ് മാർ ക്ലീമീസ് മെത്രാപ്പോലീത്ത അനുഗ്രഹ സന്ദേശം നൽകിവാർഡ് മെമ്പർ നിഷ സെബാസ്റ്റ്യൻ , അഡ്വ ചാക്കോ ജോർജ് പനക്കൽ എന്നിവർ സംസാരിച്ചു.സിംഹാസന പള്ളിയുടെസ്നേഹ സമ്മാനമായി ശ്രേഷ്ഠ ബാവക്ക് അംശവടി , സ്ലീബാ , അംശവസ്ത്രം എന്നിവ നൽകി.പള്ളിയിലെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ബാവ ഉപഹാരം നൽകി ആദരിച്ചുവൈദീകർ, ശെമാശ്ശന്മാർ, യാക്കോബായ സഭ വൈദീകർ, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ , ജനപ്രതിനിധികൾ , ജാതി - മത ഭേദമെന്യ നിരവധി വിശ്വാസികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവ സ്വീകരണത്തിന് നന്ദി പറഞ്ഞു.വികാരി ഫാ ജിബിൻ ചാക്കോ സ്വാഗതവും ഗ്രീഗറി പനക്കൽ നന്ദിയും പറഞ്ഞു. സ്നേഹ വിരുന്നും ഉണ്ടായി