വെളിയങ്കോടിന്റെ ഡി എൻ എ: ചർച്ച
വെളിയങ്കോട് : വികെ ഐഷകുട്ടി ഉമ്മ മെമ്മോറിയൽ പബ്ലിക് ലൈബ്രറിയും. എംടിഎം കോളേജ് എൻ എസ് എസ് യൂണിറ്റും സംയുക്തമായി സംഘടിപ്പിക്കുന്നഡോ വികെ അബ്ദുൽ അസീസിന്റെ രണ്ടാമത്തെ കഥാസമാഹാരമായ വെളിയങ്കോടിന്റെ ഡി എൻ എ എന്ന കഥാ സമാഹാരത്തിന്റെ ചർച്ചയും കഥാപാത്രങ്ങളുടെ സംഗമവും ഒക്ടോബർ 12 വൈകീട്ട് 4 മണിക്ക് വെളിയങ്കോട് എംടിഎം കോളേജിൽ വെച്ച് നടക്കും. പ്രശസ്ത എഴുത്തുകാരൻ മേതിൽ രാധാകൃഷ്ണൻ, മുഖ്യാതിഥിയാകുന്ന പരിപാടിയിൽ എം എൽ എമാരായ പി ബാലചന്ദ്രൻ, പി നന്ദകമാർ എഴുത്തുകാരായ പി എൻ ഗോപീകൃഷ്ണൻ, അജിത് കൊളാടി എന്നിവരും പങ്കെടുക്കും.



