പ്രവാസി ക്ഷേമ പ്രവർത്തനങ്ങളിൽ കേന്ദ്രഫണ്ട്അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരള പ്രവാസി സംഘം പാലക്കാട് ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന ജില്ലാ വാഹന ജാഥക്ക് വെള്ളിയാഴ്ച കൂറ്റനാട് തുടക്കമായി.
വൈകീട്ട് അഞ്ചിന് കൂറ്റനാട് നടന്ന പരിപാടി കേരള പ്രവാസി സംഘം പാലക്കാട് ജില്ലാ സെക്രട്ടറി എം നാസർ ക്യാപ്റ്റനായുള്ള ജാഥ സംസ്ഥാന സെക്രട്ടറി പി സെയ്താലിക്കുട്ടി ഉദ്ഘാടനം ചെയ്തു
തുടർന്ന് ജാഥാ ക്യാപ്റ്റൻ എം നാസർ ,സംസ്ഥാന കമ്മറ്റിയംഗം നബീസ ടീച്ചർ ജില്ലാ പ്രസിഡൻ്റ് സച്ചിതാനന്ദൻ എന്നിവർ ജാഥയെ അഭിവാദ്യം ചെയ്തു .
തൃത്താല ഏരിയാ പ്രസിഡണ്ട് ഏ വി മുഹമ്മദ് അധ്യക്ഷനായി
ഏരിയാ സെക്രട്ടറി എം സുബ്രഹ്മണ്യൻ സ്വാഗതവും ടി.ഏ ലക്ഷമണൻ നന്ദിയും പറഞ്ഞു.
ജാഥ ശനിയാഴ്ച കാലത്ത് പട്ടാമ്പിയിൽ നിന്ന് ആരംഭിക്കും.