നന്നംമുക്ക് പഞ്ചായത്ത് ഹരിത കർമ്മ സേനാംഗങ്ങൾക്ക് ട്രോളികൾ വിതരണം നടത്തി
ചങ്ങരംകുളം ∙ നന്നംമുക്ക് ഗ്രാമപഞ്ചായത്തിന്റെ 2025–26 വാർഷിക പദ്ധതിയുടെ ഭാഗമായി ഹരിത കർമ്മ സേനാംഗങ്ങൾക്ക് വീടുകളിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റ് അവശിഷ്ടങ്ങളും മിനി എംസിഎഫുകളിലേക്ക് എത്തിക്കുന്നതിനായി ട്രോളികൾ വിതരണം ചെയ്തു.ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മിസിരിയ സൈഫുദ്ദീൻ ട്രോളി വിതരണോദ്ഘാടനം നിർവ്വഹിച്ചു.വൈസ് പ്രസിഡൻറ് ഒ. പി. പ്രവീൺ അധ്യക്ഷനായിആരോഗ്യ–വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ രാഖി രമേശ് ,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ മുസ്തഫ ചാലുപറമ്പിൽ എന്നിവർ പ്രസംഗിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജബ്ബാർ കുറ്റിയിൽ, പി. വി. ഷണ്മുഖൻ, ഫയാസ്, റഷീന റസാക്ക്, ചാന്ദിനി രവീന്ദ്രൻ, സബിത വിനയകുമാർ, റൈസ അനീഷ്, ഉഷ സുരേഷ്, വി.ഇ.ഒ. രജീഷ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ഐ.ആർ.ടി.സി കോർഡിനേറ്റർ അഷീജ എന്നിവർ പങ്കെടുത്തു.


