എൽഡിഎഫ് സായാഹ്ന സദസ്സ് സംഘടിപ്പിച്ചു.
കൂറ്റനാട്:രാജ്യത്തെ വോട്ടർ പട്ടിക തീവ്ര പുന:പരിശോധനയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണമെന്നാവശ്യപ്പെട്ട് ഇന്ന് തൃത്താല മണ്ഡലം എൽഡിഎഫ്കമ്മിറ്റി കൂറ്റനാട് സെൻ്ററിൽ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു.തുടർന്ന് നടന്ന പൊതുയോഗം സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.മമ്മിക്കുട്ടി എം എൽഎ ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി യു.ഹൈദ്രോസ്, സിഐടിയു ജില്ലാ സെക്രട്ടറി പി.എൻ.മോഹനൻ, ജനതാദൾ മണ്ഡലം സെക്രട്ടറി എ.കെ. ദേവദാസ് ,ശ്രീജി കടവത്ത്, സിപിഎം ഏരിയാ സെക്രട്ടറി ടി.പി. മുഹമ്മദ്മുൻ എംഎൽഎ മാരായ ടി.പി. കുഞ്ഞുണ്ണി, വി.കെ. ചന്ദ്രൻ എന്നിവർ സംസാരിച്ചു.


