*നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു*
പട്ടാമ്പി നഗരസഭയിലെ ഒന്നാം വാർഡ് ആരോഗ്യ ശുചിത്വ സമിതിയും അൽഷഹാമ കണ്ണാശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നടത്തിപ ട്ടാമ്പി നഗരസഭാ വൈസ് ചെയർമാൻ ടി.പി ഷാജി ഉദ്ഘാടനം ചെയ്തു.ഒന്നാം വാർഡ് കൗൺസിലർ സി.എ സാജിത അദ്ധ്യക്ഷനായി.പട്ടാമ്പി അൽഷഹാമ മാനേജിംഗ് ഡയറക്ടർ അസീസ് കോടിയിൽ, ഡോക്‌ടർ ദാന സി.സലീം തുടങ്ങിയവർ സംസാരിച്ചു.നൂറ്റി അൻപതോളം പേർ ക്യാമ്പിൽ പങ്കെടുത്തു.സമിതി അംഗങ്ങളായ ഒ.പി ഷുക്കൂർ, ഹനീഫ കല്ലിങ്ങൽ, ഒ.പി ലത്തീഫ്, എൻ.പി അഭിലാഷ്, ടി.പി ശ്രീനിവാസൻ, അലി മൂരിപ്പാറയിൽ,വസന്ത, എന്നിവർ സംസാരിച്ചു.


