UAE യിലെ കുന്നംകുളത്തുമാരുടെ കൂട്ടായ്മയായ സമത കുന്നംകുളത്തിൻ്റെ സാംസ്കാരിക സന്ധ്യ ഇന്ന്.
ദുബായ് ക്രസൻ്റ് ഇംഗ്ലീഷ് സ്കൂൾ ക്യുസെയിസിൽ വൈകീട്ട് നാലിന് നടക്കുന്ന മ്യൂസിക് നൈറ്റ് സിനിമാതാരം ഇന്ദ്രൻസ് ഉദ്ഘാടനം ചെയ്യും. വിവിധങ്ങളായ കലാരൂപങ്ങൾ അണിനിരക്കുന്ന ഘോഷയാത്ര, ശിങ്കാരിമേളം, മറ്റു കലാപരിപാടികളും ഉണ്ടായിരിക്കും. അഞ്ചു ജോസഫിന്റെ ലൈവ് ബാൻ്റും ഒപ്പം ലിവിൻ സ്കറിയ അവതരിപ്പിക്കുന്ന മ്യൂസിക്കൽ ലൈവ് ഷോയും പ്രോഗ്രാമിന്റെ ഭാഗമായി ഉണ്ടാകും


