ശബരിമലയിലെ സ്വർണ്ണകൊള്ള:ബിജെപി പ്രതിഷേധ പ്രകടനം നടത്തി.
ആനക്കര: ശബരിമലയിലെ സ്വർണ്ണകൊള്ളക്കെതിരെബിജെപി കേരളം മുഴുവൻ നടത്തുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി ബിജെപി പഞ്ചായത്ത് കമ്മറ്റികളുടെ നേതൃത്വത്തിൽ ആനക്കര, കപ്പൂർ, പട്ടിത്തറ, ചാലിശ്ശേരി തുടങ്ങിയ പഞ്ചായത്ത് കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു.ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് ദിനേശൻ എറവക്കാട്, ജില്ല സെക്രട്ടറി കെ വി ദിവാകരൻ, ജനറൽ സെക്രട്ടറി മാരായ കെ നാരായണൻ കുട്ടി, രതീഷ് തണ്ണീർക്കോട്, വിഷ്ണു ഒ വി, സുധീഷ് കുറുപ്പത്ത്, സുരേന്ദ്രൻ ടി വി, സന്ദീപ് പനാഞ്ചേരി, മണികണ്ഠൻ പി, അനിൽകുമാർ എം, രാജേഷ് ആലൂർ, ഭജേഷ് വി എസ് എന്നിവർ നേതൃത്വം നൽകി.


