കൂറ്റനാട്:തൃത്താല ബ്ലോക്ക് ഭവന നിർ മാണ സഹകരണ സംഘം തുട ർച്ചയായ അഞ്ചാം വർഷവും ജി ല്ലയിലെ ഏറ്റവും മികച്ച ഭവന നി ർമാണ സഹകരണ സംഘമായി തെരഞ്ഞെടുക്കപ്പെട്ടു. കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഹൗസി ങ് ഫെഡറേഷനിൽ മികച്ച നി ക്ഷേപം നടത്തിയ സംഘത്തിനുള്ള പുരസ്കാരവും ലഭിച്ചു..
എറണാകുളത്ത് നടന്ന ഫെഡറേഷൻ ജനറൽ ബോഡി യോഗത്തിൽ ഫെഡറേഷൻ പ്രസിഡൻ്റ് കെ.സി.അബുവിൽ നിന്ന് ഭവന നിർമാണ സഹക രണ സംഘം പ്രസിഡന്റ് എം കെ പ്രദീപ്, സെക്രട്ടറി ടി എസ് സൗമ്യ, ഡയറക്ടർ കെ ജയപ്രകാ ശ് എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.