പാല് തൊണ്ടയിൽ കുടുങ്ങിയതെന്ന് സംശയം; കുന്നംകുളത്ത് 3 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കുന്നംകുളം:പാല് കൊടുത്തു ഉറക്കിയ മൂന്നുമാസം പ്രായമുള്ള കുട്ടി മരിച്ച നിലയിൽ. കുന്നംകുളം കോട്ടയിൽ റോഡ് താഴ് വാരം വളയനാട് അഭിഷേക് അഞ്ജലി ദമ്പതികളുടെ 90 ദിവസം പ്രായമുള്ള പെൺകുഞ്ഞാണ് മരിച്ചത്.ഇന്നലെ രാത്രിയിൽ കുട്ടിക്ക് പാല് കൊടുത്തിരുന്നു. പുലർച്ചെ നോക്കിയപ്പോൾ കുട്ടിക്ക് അനക്കം ഇല്ലാത്തതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. ഉറക്കത്തിനിടെ പാല് തൊണ്ടയിൽ കുരുങ്ങിയതാണ് മരണത്തിന് കാരണമായിരുന്നാണ് നിഗമനം.

Post a Comment

Previous Post Next Post