നേത്ര ചെറുവത്താനി പ്രീമിയർ ലീഗ് സീസൺ ഒന്നിൻ്റെ ഭാഗമായി അക്കിക്കാവ് ടെൽകോൺ ഗ്രൗണ്ടിൽ നടന്ന ക്രിക്കറ്റ് ടൂർണമെൻ്റിൽ നേത്ര ചെറുവത്താനി ജേതാക്കളായി. കുന്നംകുളം നിയോജകമണ്ഡലത്തിലെ 16 ടീമുകളെ ഉൾപ്പെടുത്തി കൊണ്ടാണ് പ്രീമിയർ ലീഗ് മത്സരം നടന്നത്.
നവാസ് ബേക്സ് വിന്നേഴ്സ് ട്രോഫിക്കും, ചോയ്സ് വെഡിങ് പ്ലാനേഴ്സ് ട്രോഫിക്കും വേണ്ടി നടന്ന മത്സരത്തിലാണ് നേത്ര ജേതാക്കളായത്..ഫൈനൽ മത്സരത്തിൽ ക്രിക്കറ്റ് നൈറ്റ് പുതുശ്ശേരിയെ മൂന്ന് റൺസിനാണ് ഇവർ പരാജയപ്പെടുത്തിയത്. ടൂർണ്ണമെൻറ് താരമായി ക്രിക്കറ്റ് നൈറ്റിന്റെ വിശാഖിനെയും , ബെസ്റ്റ് ബാറ്റ്സ്മാൻ ആയി നേത്രയുടെ നെൽസനെയും, മികച്ച ബൗളർ ആയി ഉത്സവ് ടീമിലെ ഗോപുവിനെയും തെരഞ്ഞെടുത്തു.


