"സംരക്ഷ" — രക്തദാനം മഹാദാനം കേരള പോലീസിന്റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് ചൊവ്വാഴ്ച
മാനവസേവനത്തിന്റെ ഉദാത്ത മാതൃകയായി കേരള പോലീസിന്റെ ആഭിമുഖ്യത്തിൽ ‘സംരക്ഷ’ എന്ന പേരിൽ രക്തദാന ക്യാമ്പ് ചൊവ്വാഴ്ച ഒറ്റപ്പാലം വള്ളുവനാട് ആശുപത്രിയിൽ നടക്കും.
ഷൊർണ്ണൂർ പോലീസ് സബ് ഡിവിഷൻ ആണ് പരിപാടി സംഘടിപ്പിക്കുന്നത്. ക്യാമ്പ് രാവിലെ 9 മണി മുതൽ വൈകിട്ട് 6.30 വരെ നീണ്ടുനിൽക്കും. രക്തദാനത്തിനായി തയ്യാറുള്ളവർ നേരിട്ട് വള്ളുവനാട് ആശുപത്രിയിൽ എത്തിച്ചേരണമെന്ന് അധികൃതർ അറിയിച്ചു.
മനുഷ്യജീവിതങ്ങൾ രക്ഷിക്കാൻ സ്വന്തം രക്തം പങ്കിടാൻ സാധിക്കുന്ന ഈ മഹാദാനത്തിൽ കൂടുതൽ ആളുകൾ പങ്കാളികളാകണമെന്ന് ചാലിശേരി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എം. മഹേന്ദ്ര സിംഹൻ അറിയിച്ചു. 9497947215


