കേരള ചിത്രകലാ പരിഷത്ത് മലപ്പുറം യൂണിറ്റിൻ്റെ നേതൃത്വത്തിൽ *ഊട്ടിപ്പൂ* എന്ന പേരിൽ ദ്വിദിന ചിത്രകലാ ക്യാമ്പ് ഊട്ടിയിൽ വച്ച് നടന്നു


 ഊട്ടിപ്പൂ ചിത്രകലാ ക്യാമ്പ് സമാപിച്ചു.     കേരള ചിത്രകലാ പരിഷത്ത് മലപ്പുറം യൂണിറ്റിൻ്റെ നേതൃത്വത്തിൽ *ഊട്ടിപ്പൂ* എന്ന പേരിൽ ദ്വിദിന ചിത്രകലാ ക്യാമ്പ് ഊട്ടിയിൽ വച്ച് നടന്നു. ഒക്ടോബർ 19, 20, തിയ്യതികളിിലായി നടന്ന ക്യാമ്പിൽ

ഇരുപത്തി ആറോളം ചിത്രകാരന്മാർ ഊട്ടിയുടെ മനോഹാരിതയിൽ ചിത്രങ്ങൾ രചിച്ചു. കേരള ചിത്രകലാ പരിഷത്തിൻ്റെ ആദ്യകാല പ്രസിഡണ്ടായിരുന്ന ശേഖർ അയ്യന്തോളിൻ്റെ സാന്നിദ്ധ്യം ക്യാമ്പിന് പുതു ഊർജ്ജം നൽകി. ക്യാമ്പിൻ്റെ ഉദ്ഘാടനം കേരള ചിത്രകലാ പരിഷത്ത് സംസ്ഥാന പ്രസിഡണ്ട് രാജീവ് കോട്ടക്കൽ, മുതിർന്ന അംഗം ശ്രീ. ശേഖർ അയ്യന്തോളിന് ക്യാൻവാസ് നൽകി കൊണ്ട് നിർവഹിച്ചു. മറ്റു സീനിയർ ആർട്ടിസ്റ്റുകൾക്കുള്ള ക്യാൻവാസ് വിതരണം കേരള ചിത്രകലാ പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ഷാജി പാമ്പള നിർവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് ജയ് പി. ഈശ്വർ ,കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഷിബുരാജ്., ഗിരീശൻ ഭട്ടതിരിപ്പാട്, മലപ്പുറം ജില്ലാ പ്രസിഡണ്ട് ബാബുരാജ് പുൽപ്പറ്റ , മലപ്പുറം ജില്ലാ സെക്രട്ടറി ഉണ്ണി ഗ്ലോറി എന്നിവർ സംസാരിച്ചു. 

ഒട്ടേറെ മികച്ച രചനകൾ പിറവിടുത്ത ഊട്ടിപ്പൂ ചിത്രകലാ ക്യാമ്പ് മലപ്പുറം ജില്ലയുടെ മികച്ച പ്രവർത്തനങ്ങളിൽ ഒന്നായി തെളിഞ്ഞു നിൽക്കുന്നു.

Post a Comment

Previous Post Next Post