കെ എസ് ആർ ടി സി ബസ് സ്റ്റാൻറിൽ നിന്നും പഴഞ്ഞി സ്വദേശിയുടെ പണവും വിലപ്പെട്ട രേഖകളും മോഷണം ചെയ്ത‌ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു


 തൃശൂർ : കെ എസ് ആർ ടി സി ബസ് സ്റ്റാൻറിൽ നിന്നും പഴഞ്ഞി സ്വദേശിയുടെ പണവും വിലപ്പെട്ട രേഖകളും മോഷണം ചെയ്ത‌ കേസിലെ പ്രതികളായ കോട്ടയം കുറ്റവിലങ്ങാട് സ്വദേശിയായ കളരിക്കൽ വീട്ടിൽ ജയൻ (50), ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശിയായ പുത്തൻവീട്ടിൽ കുഞ്ഞുമോൻ (52) എന്നിവരെയാണ് തൃശൂർ കെ എസ് ആർ ടി സി ബസ്സ് സ്റ്റാൻറിൽ നിന്നും പിടികൂടിയത്. 18.10.2025 തിയ്യതിയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. അന്നേദിവസം ബസ്സ് സ്റ്റാൻറിൽനിന്നും ബസ്സ് കയറുന്ന സമയം യാത്രക്കാരൻ്റെ പുറകിൽ നിന്നും പാൻറിൻറെ പോക്കറ്റിലെ പേഴ്‌സ് മോഷണം ചെയ്യുകയായിരുന്നു. പേഴ്‌സിൽ വിലപ്പെട്ട രേഖകളും വിദേശ കറൻസിയും 3000 രൂപയുമാണ് ഉണ്ടായിരുന്നത്. തുടർന്ന് യാത്രക്കാരൻ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിൽ കേസ് റെജിസ്റ്റർചെയ്‌ത്‌ അന്വേഷണം ആരംഭിക്കുകയും ചെയ്‌തു.

Post a Comment

Previous Post Next Post