മാറഞ്ചേരി ജി.എച്ച്.എസ്.എസ് നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്തു

മാറഞ്ചേരി: മലപ്പുറം ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി നവീകരിച്ച മാറഞ്ചേരി ഗവ: ഹയർസെക്കൻഡറി ഓഫീസിന്റെ ഉദ്ഘാടനം നടത്തി.

 ജില്ലാ പഞ്ചായത്ത് മാറഞ്ചേരി ഡിവിഷൻ മെമ്പർ എ.കെ. സുബൈർ ഓഫീസ് ഉദ്ഘാടനം ചെയ്തു.

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ഇ. സിന്ധു അധ്യക്ഷയായി.

മാറഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുൽ അസീസ്, ആരോഗ്യ–വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുഹറ ഉസ്മാൻ, വാർഡ് മെമ്പർ ടി. മാധവൻ, എസ്.എം.സി ചെയർമാൻ അജിത്ത് താഴത്തേൽ, എം.പി.ടി.എ പ്രസിഡണ്ട് ഫൗസിയ ഫിറോസ്, പ്രിൻസിപ്പൽ ഡോ. ലൗലി എം.എസ്., ഹെഡ്മിസ്ട്രസ് സരസ്വതി എ.കെ., സി.വി. ഇബ്രാഹിം മാസ്റ്റർ, സിജു ജോൺ എന്നിവർ പ്രസംഗിച്ചു.

ഖാലിദ് മംഗലത്തേൽ, എ.ടി. അലി, മുഹമ്മദ് കുട്ടി കാട്ടിൽ, പി.സി. ജസീറ, വഹാബ് ബാബു, പ്രസാദ് ചക്കാലക്കൽ, പ്രേമൻ, കെ.പി. രാജൻ, അഷ്റഫ് തരോത്തേൽ, മൻസൂർ, നാസർ മാസ്റ്റർ തുടങ്ങിയ പി.ടി.എ, എസ്.എം.സി, സ്കൂൾ വികസന സമിതി അംഗങ്ങൾ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post