നെല്ലേക്കാട് കാന്തള്ളൂരിൽ തനിച്ച് താമസിക്കുന്ന വായോധികയെ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.
എടപ്പാൾ : വട്ടംകുളം നെല്ലേക്കാട് കാന്തള്ളൂർ പരേതനായ നമ്പിടി വീട്ടിൽ ഗോപനമ്പ്യാരുടെ ഭാര്യ ചുള്ളിയിൽ ദേവകിയമ്മ (77) യെ ആണ് തിപൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.രാവിലെ ഒൻപതരയോടെ സമീപത്ത് താമസിക്കുന്ന മകളും മരുമകനും ഭക്ഷണവുമായി എത്തിയപ്പോൾ അടുക്കളയിൽ തീ പൊള്ളലേറ്റ് കരിഞ്ഞ നിലയിൽ കിടക്കുന്നതാണ് കണ്ടത്.ഗ്യാസിൽ സ്റ്റൗവിൽനിന്നു് തീ പടർന്നതാണെന്നും,കൈയ്യിൽ തൈലം പുരട്ടിയത് കാരണം തീ പെട്ടന്ന് ദേഹത്ത് പടർന്നതാവാം എന്ന നിഗമനത്തിലാണ് ഫോറൻസിക് ഉദ്യോഗസ്ഥർ.ചങ്ങരംകുളം പൊലിസ്, ഫോറൻസിക് സംഘം സ്ഥലത്ത് പരിശോധനടത്തി.പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും



